പീഡന സംഭവത്തിൽ CPM MLAക്ക് അഭയം നൽകിയ വനിതാ കമ്മീഷനെ പിരിച്ച് വിടണമെന്ന് എം.എം ഹസൻ

Jaihind Webdesk
Saturday, September 8, 2018

പീഡന സംഭവത്തിൽ സി.പി.എം. എം എൽഎക്ക് അഭയം നൽകിയ വനിതാ കമ്മീഷനെ പിരിച്ച് വിടണമെന്ന് എം.എം  ഹസൻ.  കുറ്റം ചെയ്യുന്നതും വിചാരണ ചെയ്യുന്നതും മാർക്സിസ്റ്റുകാർ തന്നെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  പരാതി പുഴ്ത്തിവെച്ച കോടിയേരി ബാലകൃഷ്ണനെയും ഇത് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിയെയും എം.പിയെയും പോലീസ് ചോദ്യം ചെയ്യണം.  കൂടാതെ പി.കെ ശശിക്കെതിരെ
കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കോൺഗ്രസും മഹിളാ കോൺഗ്രസും രംഗത്തിറങ്ങുമെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ കാസർഗോഡ് പറഞ്ഞു.