പീഡന പരാതി : യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

Jaihind Webdesk
Wednesday, July 21, 2021

കൊല്ലം : മന്ത്രി എ.കെ ശശീന്ദ്രൻ ഒതുക്കിതീർക്കാൻ ശ്രമിച്ച കൊല്ലം കുണ്ടറയിലെ പീഡന പരാതിയിൽ പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം  പീഡന പരാതിയിലും, കേസ് ഒതുക്കിതീർക്കാനും അന്വേഷണം മുന്നോട്ട് പോകാതിരിക്കാനും മന്ത്രി ശ്രമിച്ചെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പെണ്‍കുട്ടിയും പിതാവും.

പരാതിയിൽ കഴിഞ്ഞ ദിവസം രണ്ട് പേർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. എൻസിപി നേതാക്കളായ ജി.പത്മാകരൻ, കുണ്ടറ സ്വദേശി രാജീവ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പത്മാകരനെതിരെ പീഡനശ്രമത്തിനും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് കേസെടുത്തത്.