യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഡി.വൈ. എസ്.പി ഹരികുമാർ ഇപ്പോഴും ഒളിവിൽ തന്നെ. കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതിന് പിന്നാലെ സംഭവത്തിലെ സാക്ഷികളെ ഭീഷണിപെടുത്തിയതായും പരാതി ഉയരുന്നു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല
പോലീസിനും സർക്കാരിനും നാണക്കേട് സൃഷ്ടിച്ചാണ് നെയ്യാറ്റിൻകര മുൻ ഡി.വൈ.എസ്.പി ഇപ്പോഴും ഒളിവിൽ കഴിയുന്നത്. ഹരികുമാറിനെ സംഭവ സ്ഥലത്ത് നിന്നും രക്ഷിച്ച ബിനുവും ഒളിവിൽ തന്നെ. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി ആൻറണിയുടെ നേത്യത്വത്തിൽ ഉള്ള സംഘം സനൽ കുമാറിന്റെ ഭാര്യയിൽ നിന്നും ദൃക സാക്ഷികളിൽ നിന്നും മൊഴി രേഖപ്പെടുത്തി.ഇതിന് അപ്പുറം അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അതേ സമയം കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതിന് പിന്നാലെ സംഭവത്തിലെ സാക്ഷികളെ ഭീഷണിപെടുത്തിയതായും പരാതി ഉയരുന്നുണ്ട്.
ഹരികുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പടവിച്ചത് അല്ലാതെ വേറെ നടപടി ഒന്നും ഉണ്ടായിട്ടില്ല.ഹരികുമാറിന്റെ നാവായികുളത്തെ വീട്ടിൽ പരിശോധന നടത്തി.ഇതിന് അപ്പുറം കേസ് അന്വേഷണം തുടങ്ങിയടത്ത് തന്നെ നിൽക്കുകയാണ്. അതേ സമയം, മൂന്ന് തവണ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടും ഡി.വൈ.എസ്.പി യെ പോലീസ് സംരക്ഷിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും പോലീസിന് മേൽ ബാഹ്യസമ്മർദ്ദമുണ്ടെന്നും കെ പി സി സി പ്രചരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ കുറ്റപ്പെടുത്തി.