സ്വർണ്ണക്കടത്തില്‍ അന്വേഷണം കടുപ്പിക്കുമെന്ന് ഭയന്നിട്ടാണോ രാഷ്ട്രപതി സ്ഥാനാർത്ഥിയെ സ്വീകരിക്കാന്‍ ഇടതുപക്ഷം എത്താഞ്ഞത്?: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, June 29, 2022

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഇടതുപക്ഷത്ത് നിന്ന് ആരും എത്താത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി അടക്കം 20 മന്ത്രിമാർ തലസ്ഥാനത്തുണ്ടായിട്ടും യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ആരും എത്തിയില്ല. ബിജെപിയെ പിണക്കിയാൽ സ്വർണ്ണക്കടത്തിൽ അന്വേഷണം കടുക്കുമെന്ന് ഭയന്നിട്ടാണോ ആരും എത്താതിരുന്നതെന്നും വിഡി സതീശൻ ചോദിച്ചു.