സ്വേച്ഛാധിപതികളുടെ പേരുകൾ ‘എം’ല്‍ തുടങ്ങുന്നത് എന്തുകൊണ്ട് ? മോദിയെ കൊട്ടി രാഹുൽ ഗാന്ധി

Jaihind News Bureau
Wednesday, February 3, 2021

 

ന്യൂഡൽഹി: എന്ത് കൊണ്ടാണ് ഇത്രയധികം സ്വേച്ഛാധിപതികൾക്ക് ‘എം’ എന്ന് തുടങ്ങുന്ന പേരുകൾ ഉള്ളതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ലോകത്തിലെ ഏതാനും സ്വേച്ഛാധിപതികളുടെ പേരുകളും രാഹുൽ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

മാർകോസ്, മുസോളിനി, മിലോസേവിച്ച്, മുബാറക്, മൊബൂട്ടു, മുഷർറഫ്, മൈകോംബെറോ എന്നീ ലോകത്തെ സ്വേച്ഛാധിപതികളുടെ പേരുകളാണ് ഉദാഹരണമായി രാഹുൽ ഗാന്ധി ട്വീറ്റിൽ ചൂണ്ടിക്കാട്ടിയത്. കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ മോദിയെ പരോക്ഷമായി സൂചിപ്പിച്ചാണ് ‘എം’ എന്ന വാക്ക് രാഹുൽ ഗാന്ധി ട്വീറ്റിൽ ഉപയോഗിച്ചിട്ടുള്ളത്.