ചെർപ്പുളശ്ശേരി പീഡന വിഷയത്തില്‍ സിപിഎമ്മിനെ ട്രോളി വി.ടി. ബല്‍റാം

Jaihind Webdesk
Thursday, March 21, 2019

VT-Balram

ചെർപ്പുളശ്ശേരിയില്‍ യുവതി സിപിഎം ഓഫീസില്‍ പീഡനത്തിന് ഇരയായ കേസില്‍ സിപിഎം നേതാക്കളെ കണക്കിന് പരിഹസിക്കുകയാണ് വി.ടി.ബല്‍റാം എംഎല്‍എ. ഇരയെ നിശബ്ദയാക്കണമെന്ന് മാത്രമല്ല പീഡനത്തെ കുറിച്ചുള്ള  അന്വേഷണ ഉദ്യോഗസ്ഥരായി ശ്രീമതി ടീച്ചറിനും എ.കെ.ബാലനും എത്താവുന്നതാണെന്നും അദ്ദേഹം പറയുന്നു.

ഏത് വാര്‍ത്ത എത്തുമ്പോഴും ജനം ആകാംക്ഷയോടെ തേടുന്നത് ഇപ്പോള്‍ വി.ടി.യുടെ പ്രതികരണത്തിനായാണ്. ചുരുക്കം വാക്കുകളില്‍ ചാട്ടുളിപോലെ കുറിക്ക് കൊള്ളുന്ന വിമര്‍ശങ്ങളുമായി എത്തുന്ന  അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്കായി എതിരാളികള്‍ പോലും കാത്തിരിക്കുന്നു. ചേര്‍പ്പുളശേരിയില്‍ സിപിഎം ഓഫീസില്‍ യുവതി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത എത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായില്ല.

‘കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെർപ്പുളശ്ശേരിയിൽ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കൾ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ച വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ട്.’ എന്ന് വി.ടി. ബല്‍റാം കുറിച്ചത് സമൂഹ മാധ്യമങ്ങള്‍ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.  #നിശബ്ദരായിരിക്കാൻ_നമുക്കെന്തവകാശം? എന്ന ഹാഷ് ടാഗോടെയായിരുന്നു പോസ്റ്റ്.