രാജ്യത്തെ മികച്ച 50 എംഎല്‍എമാരില്‍ വി.ടി ബല്‍റാം; ഏഷ്യപോസ്റ്റ് സര്‍വെ

Jaihind News Bureau
Saturday, August 15, 2020

രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ വി.ടി ബല്‍റാം എംഎല്‍എ. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് നടത്തിയ സര്‍വേയിലാണ് വി.ടി ബല്‍റാം തെരഞ്ഞെടുക്കപ്പെട്ടത്.  3958 എംഎല്‍എമാരില്‍ നിന്നും 50 വിഭാഗങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.

ജനപ്രീതി, പ്രവര്‍ത്തനശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടല്‍, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാല്‍പ്പര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകള്‍, ചര്‍ച്ച, നിയമസഭയിലെ സാന്നിധ്യം, എം.എല്‍.എ ഫണ്ട് വിനിയോഗിക്കല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

teevandi enkile ennodu para