വനിത മതിലിനെതിരെ വി.എസ്; ജാതിമത സംഘടനകളുമായി നവോത്ഥാന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് വൈരുദ്ധ്യം

Sunday, December 16, 2018

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിയായ വനിതാമതിലിനെതിരെ വി.എസ് അച്യുതാനന്ദന്‍. കേന്ദ്രകമ്മിറ്റിക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കി. ജാതി സംഘടനകളുമായി നവോത്ഥാന
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വൈരുദ്ധ്യമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍.എസ്.എസിനെ എതിര്‍ക്കുകയും നായര്‍ സമുദായത്തെ കൂടെ നിര്‍ത്തുകയും ചെയ്യുന്നത് ശരിയല്ല. നവോദ്ധാനത്തിന്റെ പേരില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആത്മഹത്യാപരം. ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റം തടയാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.
കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നു.