ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Sunday, April 11, 2021

 

പാലക്കാട് : ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സബ് രജിസ്ട്രാര്‍ ഓഫീസിന് എതിര്‍വശത്ത് നിന്നാണ് കാര്‍ഡുകള്‍ കണ്ടെത്തിയത്. കടമ്പഴിപ്പുറം പഞ്ചായത്തിലെ അഴിയന്നൂര്‍ പ്രദേശത്തുള്ളനവരുടെ കാര്‍ഡുകളാണ് അധികവും. പുതിയ വോട്ടർമാരുടേതും പുതുക്കിയതുമായ കാർഡുകൾ ഉൾപ്പടെ അമ്പതോളം കാർഡുകളാണ് കണ്ടെത്തിയിരിക്കുന്നത്. പുതുക്കാൻ കൊടുത്തവരുടെ പഴയ കാർഡുകളുമുണ്ട്. പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്.

ഇതിനെതിരേ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.കാർഡുകൾ ഉദ്യോഗസ്ഥർ ബോധപൂർവം വിതരണം ചെയ്യാതെ ഉപേക്ഷിച്ചതാണെന്നാണ് പരാതി. തോൽവിയിൽ വിറളി പൂണ്ട സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.