കുത്തുകൊണ്ട ശേഷവും അഖിലിനോട് എസ്.എഫ്.ഐ ക്രൂരത; ക്യാമ്പസിലൂടെ ബലമായി നടത്തി; ദൃശ്യങ്ങള്‍ പുറത്ത്

Jaihind Webdesk
Saturday, July 27, 2019

യൂണിവേഴ്സിറ്റി കോളേജില്‍ അഖിലിനെ എസ്.എഫ്.ഐ ക്രിമിനലുകള്‍ കുത്തിയ ദിവസത്തെ ദൃശ്യങ്ങള്‍ പുറത്ത്. കുത്തിയതിന് ശേഷവും എസ്.എഫ്.ഐ അവിടെ അക്രമം തുടർന്നെന്ന സാക്ഷികളുടെ മൊഴിയെ സാധൂകരിക്കുന്നതാണ് ദൃശ്യങ്ങള്‍. കുത്തേറ്റ അഖിലിനെ വീണ്ടും ബലമായി നടത്തിക്കൊണ്ടുപോകുന്നതും സംഘര്‍ഷ രംഗങ്ങളുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.

എസ്.എഫ്.ഐ ഗുണ്ടകളുടെ കുത്തേറ്റ അഖിലിനെ ആശുപത്രിയിലെത്തിച്ചതും പോലീസിനെ വിവരം അറിയിച്ചതും വളരെ വൈകിയാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. കോളേജ് അധികൃതരുടെ ഭാഗത്ത് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയാണുണ്ടായത്. അഖിലിനെതിരെ അതിക്രൂരമായ ആസൂത്രിത ആക്രമണമാണ് എസ്.എഫ്.ഐ നടത്തിയത്.

അഖിലിനെ കുത്തിയ ദിവസത്തെ ദൃശ്യം: