ക്രീസില്‍ മാത്രമല്ല വരുമാനത്തിലും മുമ്പന്‍ വിരാട് കോഹ്‌ലി തന്നെ

Jaihind Webdesk
Thursday, December 6, 2018

Virat-Kohli

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ വരുമാനത്തിൽ മുമ്പന്‍ വിരാട് കോഹ്‌ലി. 228 കോടി വരുമാനത്തിന് ഉടമയായതോടെയാണ് കോഹ്‌ലി.ഫോബ്‌സ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

2017 ഒക്ടോബർ 1 മുതൽ 2018 സെപ്തംബർ 30 വരെയുള്ള കണക്കുപ്രകാരം കോഹ്‌ലി സെലിബ്രറ്റികളുടെ പട്ടികയിൽ രണ്ടാമതും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഒന്നാമനും ആയി. തന്‍റെ ക്രിക്കറ്റ് കരിയറിലെ നേട്ടങ്ങൾ പോലെ തന്നെ വരുമാനത്തിലും ഒന്നാമൻ ആയി .

ഫോബ്‌സിന്റെ കണക്കുപ്രകാരം ബോളിവുഡ് താരം സൽമാൻ ഖാനാണ് ഒന്നാം സ്ഥാനത്ത്.253.25 കോടിയാണ് വരുമാനം. സെലിബ്രറ്റികളുടെ പട്ടികയിൽ കോലിക്ക് പകരം കഴിഞ്ഞ വർഷം ഷാരൂഖ് ഖാനായിരുന്നു രണ്ടാമത്. എന്നാൽ ഇത്തവണ അദ്ദേഹം 13ആം സ്ഥാനത്തേക്ക് പിൻന്തള്ളുകയുണ്ടായി. മത്സര ഇനങ്ങളിൽ നിന്നും ബിസിസിഐ കരാരിൽ നിന്നുമുള്ള വരുമാനം കൂടാതെ പരസ്യത്തിലെ വരുമാനവും കൂട്ടിയാണ് വിരാട് കോഹ്‌ലി ഈ സ്ഥാനം നേടിയത്.  101.77 കോടിയുമായി ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണി അഞ്ചാം സ്ഥാനത്തുണ്ട്.

2013 ൽ വിരമിച്ചെങ്കിലും സച്ചിൻ ടെണ്ടുൽക്കർ ഇത്തവണയും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.2012 മുതൽ ശരാശരി 73.12 കോടി വരുമാനവുമായി സച്ചിൻ ആദ്യ 10 ൽ ഇടംപിടിക്കാറുണ്ട്.