പൊലീസിന് മാഫിയബന്ധമെന്ന് റിപ്പോര്‍ട്ട്; 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

Tuesday, January 22, 2019

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ വ്യാപക പരിശോധന. 53 പൊലീസ് സ്റ്റേഷനുകളിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ഇതുസംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പൊലീസിന്റെ മാഫിയ ബന്ധത്തെ കുറിച്ചുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിജിലന്‍സ് നടപടി. ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരിലാണ് പരിശോധന നടത്തിയത്. എറണാകുളം റേഞ്ചിലെ ആറു പൊലീസ് സ്റ്റേഷനുകളിലും തിരുവനന്തപുരം റേഞ്ചിലെ 21 സ്റ്റേഷനുകളിലും റെയ്ഡിന്റെ ഭാഗമായി പരിശോധന നടത്തി.