കണ്ണൂര്‍: എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെ.കെ ശൈലജ. പ്രളയബാധിത പ്രദേശങ്ങളിലുള്ളവർ എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. എറ്റവും കൂടുതലായി എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.