യുവാവിന് നിപയെന്ന് സംശയം; രോഗലക്ഷണങ്ങളില്‍ ചിലത് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

Jaihind Webdesk
Monday, June 3, 2019

എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്ക് നി​പ വൈ​റ​സ് ബാ​ധ​യു​ള്ളതായി സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗലക്ഷണങ്ങളില്‍ ചിലത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടെസ്റ്റ് ഫലം വന്നാല്‍ മാത്രമേ ഇത് ഉറപ്പിക്കാനാവൂ എന്നും കെ.കെ ശൈലജ അറിയിച്ചു.

അതേസമയം നിപ രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് സെക്രട്ടറി കൊച്ചിയില്‍ അടിയന്തര യോഗം വിളിച്ചു. കളക്ടറും യോഗത്തില്‍ പങ്കെടുക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാർ കൊച്ചിയിലെത്തും. രോഗിയുടെ സ്വദേശമായ വടക്കന്‍ പറവൂരിലും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

നിപ രോഗം ഉണ്ടോ എന്നറിയാനായി നടത്തിയ ലാ​ബ് പ​രി​ശോ​ധ​നാ ഫ​ലം ഉ​ച്ച​യോ​ടെ പു​റ​ത്തു​വ​രും. പു​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റ്യൂ​ട്ടി​ലാണ് ടെസ്റ്റ് നടത്തുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി കളമശേരി മെഡിക്കൽ കോളേജിൽ അഞ്ച് ഐസൊലേറ്റേഡ് വാർഡുകൾ സജീകരിച്ചിട്ടുണ്ട്.

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്തി​രു​ന്ന 21കാ​ര​നാ​യ എ​റ​ണാ​കു​ളം വടക്കന്‍ പറവൂര്‍ സ്വ​ദേ​ശി​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. രോ​ഗി​യു​ടെ സ്ര​വം നാ​ഷ​ണ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്കും മ​ണി​പ്പാ​ലി​ലേ​ക്കും അ​യ​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​രി​ലും ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​ത​യി​ലാ​ണ്. യു​വാ​വ് ഇ​ന്‍റേ​ൺ​ഷി​പ്പി​നെ​ത്തി​യ സ്ഥാ​പ​ന​വും ഒ​പ്പം ജോ​ലി ചെ​യ്ത​വ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.