വേണുഗോപാലന്‍ നായര്‍ ബി.ജെ.പിക്ക് ബലിദാനിയാകില്ല; മരണമൊഴി പുറത്ത്

Thursday, December 13, 2018

ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണം ശബരിമല പ്രക്ഷോഭത്തിന് അനുകൂലമോ ബി.ജെ.പി സമരത്തിന് പിന്തുണയോ പ്രഖ്യാപിച്ചുകൊണ്ടായിരുന്നില്ലെന്ന് വേണുഗോപാലന്‍ നായരുടെ മരണമൊഴി. ഇതോടെ വേണുഗോപാലന്‍നായരെ ബലിദാനിയാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പാളി.

ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആഘോഷിക്കാന്‍ തയാറെടുത്ത് ബി.ജെ.പിയെ വെട്ടിലാക്കുന്നതാണ് വേണുഗോപാലന്‍ നായരുടെ മരണമൊഴി.

ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായര്‍ മരണമൊഴി നല്‍കിയത്. മരിക്കുന്നതിന് തൊട്ടു മുന്‍പ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയാണ് ഇത്. ശബരിമല പ്രശ്നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി.

വേണുഗോപാലന്‍ നായരുടെ ആത്മഹത്യ  സുവര്‍ണാവസരമാക്കിക്കൊണ്ട് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പി. ഒരു മാസത്തിനിടെ നാലാമത്തെ ബി.ജെ.പി ഹര്‍ത്താലാണിത്.