75 ലക്ഷത്തോളം രൂപ മുടക്കി നവീകരിച്ചിട്ട് ആറ് മാസം; വേളിയിലെ ഫ്ലോട്ടിങ് റെസ്റ്റോറന്‍റ് കായലില്‍ മുങ്ങി, അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, May 13, 2020

നവീകരിച്ച് ആറ് മാസം കഴിയുന്നതിനിടെ തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിലെ കെ.ടി.ഡി.സിയുടെ ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് കായലില്‍ മുങ്ങി. 75 ലക്ഷത്തോളം രൂപ മുടക്കിയാണ് ആറ് മാസം മുന്‍പ് റെസ്റ്റോറന്റ് നവീകരിച്ചത്. വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്ഘാടനവും നടത്തിയിരുന്നു.

എന്നാല്‍ ഉദഘാടനം കഴിഞ്ഞ് ആറ് മാസം തികയുന്നതിന് മുന്‍പേ റെസ്റ്റോറന്‍റ് കായലില്‍ മുങ്ങുകയായിരുന്നു. ഒരു നില പൂര്‍ണമായും കായലില്‍ മുങ്ങി. വിഷയത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിലെ അപാകതകളാണ് റെസ്റ്റോറന്‍റ് മുങ്ങിയതിന് കാരണമെന്നാണ് ആരോപണമുയരുന്നത്.