കൊവിഡ് : വാഹനരേഖകളുടെ കാലാവധി നീട്ടി

Jaihind News Bureau
Sunday, December 27, 2020

 

തിരുവനന്തപുരം : കൊവിഡ് വ്യാപനം കണക്കിലെടുത്ത് വാഹന രേഖകളുടെ കാലാവധി നീട്ടി. 2020 ഫെബ്രുവരി ഒന്നിന് ശേഷം തീര്‍ന്നവയുടെ കാലാവധി 2021 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധിയാണ് നീട്ടുന്നത്.