എസ്.വി പ്രതീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്തി; ഡ്രൈവർ കസ്റ്റഡിയില്‍

Jaihind News Bureau
Tuesday, December 15, 2020

മാധ്യമപ്രവർത്തകന്‍ എസ്.വി പ്രതീപിനെ ഇടിച്ചു കൊലപ്പെടുത്തി കടന്നുകളഞ്ഞ വാഹനം കണ്ടെത്തി. തിരുവനന്തപുരം നഗരത്തിന് സമീപത്തെ ഈഞ്ചയ്ക്കലിൽനിന്നാണ് ലോറി പിടികൂടിയത്. ലോറി ഡ്രൈവർ ജോയിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞ് ആണ് തിരുവനന്തപുരത്ത് വച്ച് അപകടമുണ്ടായത്. ലോറി നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.

ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രതാപന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ കസ്റ്റിഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനത്തെയും ഡ്രൈവറെയും നേമം പൊലീസ് സ്റ്റേഷനിലെത്തിച്ചു. സി.സി.ടി.വി ദൃശ്യം പരിശോധിച്ച് പ്രദീപിനെ ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാഹനം പിടികൂടിയത്.