പ്രതിപക്ഷ നേതാവിന് കൊവിഡ് : ഒരാഴ്ചത്തേക്ക് എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി

Jaihind Webdesk
Tuesday, February 8, 2022

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കിൽ പരിശോധനകൾ നടത്തണമെന്നും പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചു.

ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തു.