കൊവിഡ് മൂലം മരിച്ചുവീണ പ്രവാസി മലയാളികളുടെ കണക്ക് രേഖപ്പെടുത്താന്‍ സർക്കാരിന് കഴിഞ്ഞിട്ടില്ല : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, December 11, 2021

പ്രവാസ ലോകത്ത് കൊവിഡ് മൂലം മരിച്ചു വീണ മലയാളികളുടെ കണക്ക് , ഒന്നേമുക്കാൽ വർഷം ആയിട്ടും രേഖപ്പെടുത്താൻ കഴിയാത്തവരാണ് ,കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന് കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ദുബായിൽ പറഞ്ഞു. കേരള സർക്കാരിന്‍റെ നോർക്ക വകുപ്പ് എന്തിനാണെന്നും സതീശൻ ചോദിച്ചു.

ദുബായ് കെഎംസിസി സംഘടിപ്പിച്ച യു എഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷത്തിന്‍റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള മുസ്‌ലിം ലീഗ് നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.