ജോസ് കെ മാണി മുന്നണിയില്‍ വന്നപ്പോള്‍ അഴിമതിക്കാരന്‍ പുണ്യാളനായി : വി.ഡി സതീശന്‍

Jaihind Webdesk
Thursday, July 15, 2021

കൊച്ചി: ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പം വന്നതുകൊണ്ടുമാത്രമാണ് അഴിമതിക്കാരനെന്ന് വിളിച്ചയാളെ പുണ്യാളനാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ എം മാണിക്കെതിരായ പരാമര്‍ശം സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ തിരുത്തിയതിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫിനൊപ്പം ജോസ് കെ മാണി വന്നതുകൊണ്ടു മാത്രമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇത്തരമൊരു തിരുത്തിന് തയാറായത്. സര്‍ക്കാരിനെതിരായ അഴിമതിയാണെങ്കില്‍ ഉമ്മന്‍ചാണ്ടി എങ്ങനെ ബജറ്റ് അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കെ എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കരുതെന്നും വേണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെക്കൊണ്ട് ബജറ്റ് അവതരിപ്പിച്ചോളാനും അന്ന് ഇടതുപക്ഷം പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കില്‍ അവര്‍ ഈ സമരത്തില്‍ നിന്ന് പിന്മാറാമെന്ന് പരസ്യമായി പറയുകയും ഉമ്മന്‍ചാണ്ടിയെ അക്കാര്യം അറിയിക്കുകയും ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.