മുന്‍ മന്ത്രി സി.വി പദ്മരാജനെ സന്ദര്‍ശിച്ച് വി.ഡി സതീശന്‍; അനുഗ്രഹിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

Jaihind Webdesk
Friday, May 28, 2021

കൊല്ലം : മുൻ കെപിസിസി പ്രസിഡന്‍റും മന്ത്രിയുമായിരുന്ന സി.വി പദ്മരാജനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. കൊല്ലം ആനന്ദവല്ലീശ്വരത്തെ വസതിയിൽ എത്തിയാണ് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവിനെ സന്ദര്‍ശിച്ചത്.

ആശംസകളും അനുഗ്രഹവും നൽകിയാണ് അദ്ദേഹം പ്രതിപക്ഷ നേതാവിനെ യാത്രയാക്കിയത്. കരുണാകരന്‍, എ.കെ ആന്‍റണി മന്ത്രിസഭകളില്‍ ധനകാര്യം, വൈദ്യുതി തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ളയാളാണ് സി.വി പദ്മരാജൻ.