ആർഎസ്എസിനെ വിമർശിച്ചതാണ് സിപിഎമ്മിന്‍റെ പ്രശ്നം; വർഗീയതയുമായി സന്ധിയില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, July 12, 2022

 

തിരുവനന്തപുരം: ആർഎസ്എസിനെ വിമർശിച്ചതാണ് സിപിഎമ്മിന് പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർഎസ്എസും സിപിഎമ്മും ഒരു പോലെ തനിക്കെതിരെ വിമർശിക്കുകയാണ്. ഗോൾവാള്‍ക്കർ പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് അഭിപ്രായം പറയാതെ സിപിഎം തന്നെ ആക്രമിക്കുകയാണ് ചെയ്യുന്നത്.

ഇതുസംബന്ധിച്ച് എത്ര കേസ് വേണമെങ്കിലും നേരിടാൻ തയാറാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആർഎസ്എസിന്‍റെ ഒരു പരിപാടിയിലും കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടില്ല. ആർഎസ്എസിന് പകരം പിണറായി സർക്കാരിനെ വിമർശിക്കാത്തതാണ് എംഎ ബേബിക്ക് വിഷമം. ഭരണഘടനയെ നിന്ദിച്ച സജി ചെറിയാന്‍റെ പരാമർശം സിപിഎം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.