തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ ഒന്നാം നമ്പർ ശത്രുവാണ് പിണറായി; അനധികൃത നിയമനങ്ങൾ പുനപരിശോധിക്കണം; എംഎം ഹസന്‍

Jaihind Webdesk
Saturday, November 26, 2022

തിരുവനന്തപുരം: പി എസ്സ് സിയേയും എംപ്ലോയ്മെന്‍റ്  എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കി
രണ്ട് ലക്ഷത്തിലധികം പാർട്ടി പ്രവർത്തകരെയും അനുഭാവികളും സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ സിപിഎം പിൻവാതിലിലൂടെ തിരുകി കയറ്റിയിട്ടുണ്ട് യുഡിഎഫ്  കൺവീനർ എംഎം ഹസ്സൻ ആരോപിച്ചു. കേരളത്തിലെ മുഴുവൻ അനധികൃത നിയമനങ്ങളു പുനപരിശോധിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ ഒന്നാം നമ്പർ ശത്രുവാണ് പിണറായി വിജയനെന്നും സിപിഎമ്മിന്‍റെ  പാർട്ടിക്ഷേമ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാരിന്‍റെ  പിൻവാതിൽ നിയമനങ്ങൾക്കും , അഴിമതിക്കും, വിലകയറ്റത്തിനും എതിരേയും തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ടും ഡിസംബർ 8 സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാ കളക്ട്രേറ്റുകൾക്ക് , മുന്നിലും യുഡിഎഫ് ധർണ നടത്തുമെന്നുമദ്ദേഹം പറഞ്ഞു.