‘വോട്ടെടുപ്പ് കഴിഞ്ഞ് പിരിയുകയല്ല, വികസനത്തിന്‍റെ നീതിയുടെയും വഴിയില്‍ നമ്മള്‍ ഒരുമിച്ചുണ്ടാകും’; നന്ദി പ്രകാശിപ്പിച്ച് ഉമാ തോമസ്

Jaihind Webdesk
Tuesday, May 31, 2022

വോട്ടെടുപ്പിന് പിന്നാലെ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും പ്രചാരണ വഴിയില്‍ അഹോരാത്രം പ്രയത്നിച്ച പ്രവർത്തകർക്കും നേതാക്കള്‍ക്കും നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി. വോട്ടെടുപ്പ് കഴിഞ്ഞ് പിരിയുകയല്ല വികസനത്തിന്‍റെയും നീതിയുടെയും വഴിയിൽ നിലപാടിന്‍റെ രാഷ്ട്രീയം ഉയർത്തി ധൈര്യത്തോടെ നടക്കാൻ നമ്മൾ ഇനിയും ഒരുമിച്ചു തന്നെയുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും ഉമ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഉമാ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

പ്രിയപ്പെട്ടവരെ ,
നിങ്ങളുടെ സ്നേഹമായിരുന്നു ഈ ദിവസങ്ങളിലെ
എന്റെ ധൈര്യം.
വോട്ടെടുപ്പ് കഴിഞ്ഞ്
നമ്മൾ പിരിയുകയല്ല.
വികസനത്തിന്റെയും
നീതിയുടെയും വഴിയിൽ നിലപാടിന്റെ
രാഷ്ട്രീയം ഉയർത്തി ധൈര്യത്തോടെ നടക്കാൻ നമ്മൾ ഇനിയും ഒരുമിച്ചു തന്നെയുണ്ടാകും
എന്നെനിക്കുറപ്പുണ്ട്.
ജനാധിപത്യത്തിന്റെ
പരമാധികാരം
വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തിയ
ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !
പി.ടി.യുടെ വേർപാടിന്റെ
കനൽ മനസ്സിൽ കിടന്ന്
നീറുമ്പോഴും
പ്രവർത്തന വഴിയിൽ
അദ്ദേഹമായിരുന്നു
നമ്മുടെ കരുത്ത്.
എന്നെ വിശ്വസിച്ച് ഈ ഉത്തരവാദിത്തം ഏൽപ്പിച്ച യു.ഡി.എഫ്. നേതൃത്വം,
ഉപതിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും
എനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.
കുറ്റമറ്റ രീതിയിൽ ,
എണ്ണയിട്ട യന്ത്രം പോലെയായിരുന്നു യു.ഡി.എഫ് ക്യാമ്പിന്റെ പ്രവർത്തനം .
യു.ഡി.എഫിന്റ
ബഹുമാന്യരായ
എല്ലാ നേക്കാക്കൾക്കും ഹൃദയത്തിൽ തൊട്ട്
നന്ദി…
ഏറ്റവും ഉത്സാഹത്തോടെയും
ആവേശത്തോടെയുമാണ് നമ്മൾ ഈ ഉപതിരഞ്ഞെടുപ്പിനെ
നേരിട്ടത്.
കേരളത്തിന്റെ ഓരോ ഭാഗത്ത് നിന്നും ഇവിടെയെത്തി
ആത്മാർത്ഥമായി
പ്രവർത്തിച്ച നേതാക്കളോടുള്ള നന്ദിയും വളരെ വലുതാണ്..
ഏറ്റവും പ്രധാനം
എനിക്ക് കരുത്തും ആവേശവും പകർന്ന
യു.ഡി.എഫ് പ്രവർത്തരുടെ
സ്നേഹമാണ്.
രാവും പകലും അവിശ്രമം പ്രവർത്തിച്ച നിങ്ങളായിരുന്നു
തിരഞ്ഞെടുപ്പു വഴികളിൽ എന്റെ ഊർജം !
നന്ദി വാക്കുകളിൽ ഒതുക്കുന്നില്ല ,
ഹൃദയത്തിലുണ്ടാകും എന്നും…
പി.ടി.യെപ്പോലെ
നിങ്ങൾക്കെന്നെ വിശ്വസിക്കാം
എന്നതാണ്
ഞാൻ നൽകുന്ന
ഉറപ്പ് !
യു.ഡി.എഫ് പോഷക സംഘടനകളുടെയും UDYF ന്റെയും UDSF ന്റെയും നേതാക്കൾ, പ്രവർത്തകർ ,
ഫ്രണ്ട്സ് ഓഫ് പിടി പ്രവർത്തകർ ,ദൂരെയിരുന്ന് എനിക്കായി പ്രാർത്ഥിച്ച അനേകം പ്രിയപ്പെട്ടവർ…
എല്ലാവരോടും
സ്നേഹം ..നന്ദി !!
നിങ്ങളുടെ
ഉമ തോമസ്