ലൈഫ് മിഷന്‍റെ വിവാദ ഫ്ലാറ്റ് സമുച്ചയം യുഡിഎഫ് സംഘം ഇന്ന് സന്ദർശിക്കും

Jaihind News Bureau
Tuesday, August 18, 2020

തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍റെ വിവാദ ഫ്ലാറ്റ് സമുച്ചയം യുഡിഎഫ് സംഘം ഇന്ന് സന്ദർശിക്കും. യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാന്‍റെ നേതൃത്വത്തിലാണ് നേതാക്കൾ വടക്കാഞ്ചേരിയിൽ എത്തുന്നത്. രാവിലെ 10.30നാണ് സന്ദർശനം. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ ഒരു കോടി രൂപ കമ്മീഷൻ ലഭിച്ചുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഫ്ലാറ്റ് നിർമാണം യുഎഇയിലെ റെഡ് ക്രസന്‍റിനെ ഏൽപ്പിച്ചതുമായി ബന്ധപ്പെട്ട് നിരവധി വഴിവിട്ട ഇടപാടുകൾ നടന്നുവെന്ന് ഇതിനോടകം വ്യക്തമായിട്ടുമുണ്ട്. ഇടപാടിൽ മന്ത്രി എ.സി. മൊയ്തീനും സംശയ നിഴലിലാണ്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് നേതാക്കൾ സ്ഥലം സന്ദർശിക്കുന്നത്.

teevandi enkile ennodu para