‘കെ റെയിലില്‍ യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞു’; ശശി തരൂർ എംപി

Jaihind Webdesk
Tuesday, May 17, 2022

 

കൊച്ചി : കെ റെയിലിൽ ജനങ്ങളുടെ ആശങ്കകൾ അവസാനിക്കുന്നില്ലെന്ന് ശശി തരൂർ എംപി. ഇക്കാര്യത്തിൽ യുഡിഎഫ് നിലപാടാണ് ശരിയെന്ന് തെളിഞ്ഞു. വന്ദേ ഭാരത് പോലുളള അതിവേഗ ട്രെയിനുകളുടെ സാധ്യത കേരളം തേടണം എന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. തൃക്കാക്കരയിൽ കെ.വി തോമസല്ല പി.ടി തോമസിന്‍റെ വികസന പ്രവർത്തനമാണ് ചർച്ചാ വിഷയമെന്നും ശശി തരൂർ കൂട്ടി ചേർത്തു.