യു ഡി എഫ് ഉന്നതാധികാര സമിതി യോഗം കൊച്ചിയിൽ തുടങ്ങി

Jaihind News Bureau
Friday, October 23, 2020

യു ഡി എഫ് ഉന്നതാധികാര സമിതി യോഗം കൊച്ചിയിൽ ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കൺവീനർ എം എം ഹസൻ, വിവിധ ഘടകകക്ഷി നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ വിവിധ ജില്ലകളിലെ യുഡിഎഫ് ചെയർമാൻമാരും, കൺവീനർമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ്, നവംബർ ഒന്നിലെ വഞ്ചനാ ദിനാചരണം തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.