അഴിമതി-ജനദ്രോഹ സർക്കാരിനെതിരെ ശക്തമായ സമരത്തിന് യുഡിഎഫ്; ശനിയാഴ്ച കാല്‍ ലക്ഷം പേരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയല്‍ സമരം

Jaihind Webdesk
Wednesday, May 17, 2023

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്‍റെ ജനദ്രോഹത്തിനും അഴിമതിക്കുമെതിരെ സര്‍ക്കാരിന്‍റെ 2-ാം വാര്‍ഷിക ദിനമായ മേയ്‌ 20 ന്‌ യുഡിഎഫ്‌ സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ്‌ വളയല്‍ പ്രതിഷേധത്തില്‍ കാല്‍ ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തുമെന്ന് യുഡിഎഫ്‌ ജില്ലാ യോഗം അറിയിച്ചു. രാവിലെ 6 മണിക്ക്‌ സെക്രട്ടേറിയറ്റിന്‍റെ എല്ലാ ഗേറ്റിനുമുമ്പിലും പ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ച്‌ സെക്രട്ടേറിയറ്റ്‌ വളയാനാണ് തീരുമാനം.

പാറശാല, നെയ്യാറ്റിന്‍കര, കോവളം, നിയോജകമണ്‌ഡലങ്ങളില്‍ നിന്നും വരുന്നവര്‍ നഗരത്തില്‍ പ്രവേശിച്ച്‌ ഹൗസിംഗ്‌ബോര്‍ഡ്‌ – ഗവണ്‍മെന്‍റ് പ്രസ്‌ റോഡില്‍ ആളിറക്കിയ ശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ പാര്‍ക്കിംഗ്‌ ഗ്രൗണ്ടില്‍ പാര്‍ക്ക്‌ ചെയ്യും. ഇവിടെ നിന്നുള്ള പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ്‌ മെയിന്‍ ഗേറ്റ് ഉപരോധിക്കും. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്‌, നിയോജക മണ്‌ഡലങ്ങളില്‍ നിന്നും എന്‍എച്ച്‌ വഴി വരുന്നവര്‍ ബൈപാസ്‌ വഴി ചാക്ക, പേട്ട വഴി പാളയം ആശാന്‍ സ്‌ക്വയറില്‍ ആളിറക്കി വാഹനങ്ങള്‍ ഈഞ്ചക്കല്‍ ബൈപാസ്‌ റോഡില്‍ പാര്‍ക്ക്‌ ചെയ്തതിന് ശേഷം പ്രവര്‍ത്തകര്‍ വൈഎംസിഎ ഗേറ്റിന് മുന്നില്‍ അണിനിരക്കും. വാമനപുരം, നെടുമങ്ങാട്‌, അരുവിക്കര, കാട്ടാക്കട നിയോജക മണ്‌ഡലങ്ങളില്‍ നിന്നും വരുന്നവരും എം.സി റോഡുവഴി വരുന്നവരും വാഹനങ്ങള്‍ പാളയം- പബ്ലിക്ക്‌ ലൈബ്രറി-ഫൈന്‍ ആര്‍ട്‌സ്‌ കോളേജിനു മുന്‍വശം ആളിറക്കി അണ്ടര്‍പാസ്‌ വഴി വഴുതക്കാട്‌ ടാഗോര്‍ തിയേറ്ററില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യും. ഇവിടെ നിന്നുള്ള പ്രവര്‍ത്തകര്‍ പഴയ ആസാദ്‌ ഹോട്ടല്‍ ഗേറ്റിലും അണിനിരക്കും.

നഗരത്തിലെ കഴക്കൂട്ടം, നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്‌ നിയോജക മണ്‌ഡലങ്ങളില്‍ നിന്നും വരുന്നവര്‍ 6 മണിക്കു മുമ്പു തന്നെ സ്‌റ്റാച്ച്യുവില്‍ ആളിറക്കി വാഹനങ്ങള്‍ ടാഗോര്‍ ഗ്രൗണ്ടില്‍ പാര്‍ക്കു ചെയ്യുകയും നേമം നിയോജക മണ്‌ഡലത്തിലെ പ്രവര്‍ത്തകര്‍ വൈഎംസിഎ ഗേറ്റിലും, കഴക്കൂട്ടം നിയോജക മണ്‌ഡലത്തിലെ പ്രവര്‍ത്തകര്‍ പഴയ ആസാദ്‌ ഹോട്ടല്‍ ഗേറ്റിലും വട്ടിയൂര്‍ക്കാവ്‌, തിരുവനന്തപുരം നിയോജക മണ്‌ഡലങ്ങളിലെ പ്രവര്‍ത്തകര്‍ മെയിന്‍ ഗേറ്റിലും അണിചേരും. മറ്റു ജില്ലകളില്‍ നിന്നും എന്‍എച്ച്‌ റോഡ്‌ വഴി വരുന്ന വാഹനങ്ങള്‍ ഹൈവേ -ചാക്ക-പേട്ട വഴി എംഎല്‍എ ഹോസ്‌റ്റലിനു മുന്‍വശം ആശാന്‍ സ്‌ക്വയറില്‍ ആളിറക്കി വാഹനങ്ങള്‍ ഈഞ്ചക്കല്‍ ബൈപാസ്‌ റോഡില്‍ പാര്‍ക്ക്‌ ചെയ്യുകയും പ്രവര്‍ത്തകര്‍ ഏജീസ്‌ ഓഫീസു മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ആസാദ്‌ ഗേറ്റ്‌ വരെ അണിനിരക്കും. മറ്റു ജില്ലകളില്‍ നിന്നും എം.സി റോഡ്‌ വഴി വരുന്ന വാഹനങ്ങള്‍ വെഞ്ഞാറമൂട്‌- പോത്തന്‍കോട്‌ വഴി കയറി വെട്ടുറോഡ്‌ വഴി കഴക്കൂട്ടം ബൈപാസ്‌ റോഡ്‌ വഴി ചാക്ക, പേട്ട, ജനറല്‍ ആശുപത്രി വഴി എംഎല്‍എ ഹോസ്‌റ്റല്‍-ആശാന്‍ സ്‌ക്വയറിനുമുമ്പില്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം വാഹനങ്ങള്‍ ഈഞ്ചക്കല്‍ ബൈപാസ്‌ റോഡില്‍ പാര്‍ക്ക്‌ ചെയ്യുകയും പ്രവര്‍ത്തകര്‍ ഏജീസ്‌ ഓഫീസ്‌ മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ആസാദ്‌ ഗേറ്റ്‌ വരെ അണിനിരക്കും.

പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍ ഉദ്‌ഘാടനം ചെയ്യുന്ന സമരത്തെ അഭിസംബോധന ചെയ്‌ത്‌ കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരന്‍ എംപി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ്‌ ചെന്നിത്തല, എം.എം ഹസന്‍, പി.ജെ ജോസഫ്‌, ഷിബു ബേബിജോണ്‍, അനൂപ്‌ ജേക്കബ്‌, സി.പി ജോണ്‍, പി.എം.എ സലാം, മാണി സി കാപ്പന്‍, രാജന്‍ ബാബു, ശശി തരൂര്‍ എംപി, അടൂര്‍ പ്രകാശ്‌ എംപി, എം വിന്‍സന്‍റ്‌ എംഎല്‍എ, പാലോട്‌ രവി, പി.കെ വേണുഗോപാല്‍, ബീമാപള്ളി റഷീദ്‌, വി.എസ്‌ ശിവകുമാര്‍, കരകുളം കൃഷ്‌ണപിള്ള, വര്‍ക്കല കഹാര്‍, ടി ശരത്‌ചന്ദ്രപ്രസാദ്‌, ജി സുബോധന്‍, മരിയാപുരം ശ്രീകുമാര്‍, ജി.എസ്‌ ബാബു, ഇറവൂര്‍ പ്രസന്നകുമാര്‍, മണക്കാട്‌ സുരേഷ്‌, എം.ആര്‍ മനോജ്‌, വേലപ്പന്‍ നായര്‍, തിരുപുറം ഗോപന്‍, ആര്‍.എസ്‌ ഹരി, മലയിന്‍കീഴ്‌ നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.