അപകീര്‍ത്തി പരാമര്‍ശം: എന്‍.കെ അക്ബറിനെതിരെ ടി.എന്‍ പ്രതാപന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Saturday, April 6, 2019

വ്യക്തിഹത്യയും അപകീര്‍ത്തികരവുമായ പ്രസംഗം നടത്തിയതിന് ചാവക്കാട് നഗരസഭാ ചെയര്‍മാനെതിരെ തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ പരാതി നല്‍കി.  നഗരസഭാ ചെയര്‍മാനും സി.പി.എം ചാവക്കാട് ഏരിയാ കമ്മിറ്റി അംഗവുമായ എന്‍.കെ അക്ബറിനെതിരെയാണ് പ്രതാപന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ചാവക്കാട്  മേഖലയില്‍ നടത്തിയ പ്രസംഗത്തിന്‍റെ ഓഡിയോ റെക്കോര്‍ഡിംഗും കമ്മീഷന് സമര്‍പ്പിച്ചു.

കഴിഞ്ഞ ദിവസമാണ് ചാവക്കാട് മേഖലയിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപനെ അപമാനിക്കുന്ന രീതിയിലുള്ള പ്രസംഗം എന്‍.കെ അക്ബര്‍ നടത്തിയത്. പ്രസംഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വിഷയത്തില്‍ എന്‍.കെ അക്ബറിനെതിരെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെയും നടപടിയെടുക്കണമെന്നും ടി.എന്‍ പ്രതാപന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.