ടി.എന്‍ പ്രതാപന്‍ എം.പിയുടെ ഇടപെടല്‍; ഓണത്തിന് ഗുരുവായൂരിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍

Sunday, September 8, 2019

T.N Prathapan

തൃശൂര്‍: ഓണത്തോടനുബന്ധിച്ച് തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ ഈ മാസം 8 മുതൽ 15 വരെ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വെ ഉത്തരവിറക്കി. ഗുരുവായൂര്‍ സന്ദർശനത്തിനെത്തുന്നവര്‍ക്ക് ഓണസമയത്തെ ഗതാഗതക്കുരുക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ഓണാവധിക്കാലത്ത്  നിരവധി സന്ദര്‍ശകര്‍ ഗുരുവായൂരില്‍ എത്താറുണ്ട്. പുഴക്കല്‍ പാടത്തെ രൂക്ഷമായ ഗതാഗത തടസം റോഡ് മാര്‍ഗം ഗുരുവായൂരിലെത്തുന്നതിന് ഏറെ പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി ടിഎന്‍ പ്രതാപന്‍ എം.പി ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ക്ക് ഈ മാസം 3 ന്  കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ഒരാഴ്ചത്തേക്ക് പുതിയ ട്രെയിന്‍ അനുവദിച്ച് റെയില്‍വെ ഉത്തരവിറക്കുകയായിരുന്നു.