കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കൊണ്ട് ജനം പൊറുതിമുട്ടി; മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Thursday, April 18, 2019

Oommen-Chandy

നരേന്ദ്ര മോദി സർക്കാരിനെ പുറത്താക്കാനും പിണറായി വിജയൻ ഗവൺമെന്‍റിന് താക്കീത് നൽകാനും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തൃശൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്‍റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. മോദി ഭരണത്തിൽ അനിൽ അംബാനിയെപ്പോലെയുള്ളവരുടെ അക്കൗണ്ടിലേക്ക് കോടികൾ ഒഴുകിയെത്തിയെന്ന് തെലങ്കാന പ്രതിപക്ഷ നേതാവ് മല്ലു ബാട്ടി വിക്രമർക പറഞ്ഞു.

തൃശൂർ കാഞ്ഞാണിയിൽ നടന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്‍റെ തെരഞ്ഞെടുപ്പ് പൊതുയോഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പ്രവർത്തര്‍ പൊതുയോഗത്തില്‍ പങ്കെടുത്തു. വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് ഇരുപതിൽ ഇരുപത് സീറ്റും നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നാടിനെ അങ്ങേയറ്റം ദുരിതത്തിലാക്കിയ നരേന്ദ്ര മോദി സർക്കാരിനെ പുറത്താക്കാനും പിണറായി സർക്കാരിന് താക്കീത് നൽകാനും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കേന്ദ്ര സംസ്ഥാന ഗവൺമെന്‍റുകളെ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. എല്ലാവരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ ഇടാമെന്ന് പറഞ്ഞാണ് നരേന്ദ്രമോദി അധികാരത്തിലേറിയത്. എന്നാൽ ഒരാളുടെ അക്കൗണ്ടിലും 15 ലക്ഷം രൂപ വന്നില്ല. അതേസമയം അനിൽ അംബാനിയെപ്പോലെയുള്ളലരുടെ അക്കൗണ്ടിലേക്ക് കോടികളാണ് എത്തിയതെന്നും തെലങ്കാന പ്രതിപക്ഷ നേതാവ് മല്ലു ബാട്ടി വിക്രമർക പറഞ്ഞു.