കൊറോണ : യാത്രകൾ പരമാവധി ഒഴിവാക്കൂ… വിദേശികൾക്കും സ്വദേശികൾക്കും മുന്നറിയിപ്പുമായി യു.എ.ഇ ആരോഗ്യ മന്ത്രാലയം

Jaihind News Bureau
Thursday, March 5, 2020

 

ദുബായ്: യു.എ.ഇ സ്വദേശികളോടും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളോടും യാത്ര ഒഴിവാക്കാൻ യു.എ.ഇ ആരോഗ്യ-സാമൂഹിക സംരക്ഷണ മന്ത്രാലയം നിർദേശിച്ചു. അതേസമയം യാത്ര അനിവാര്യമാണെങ്കിൽ അവർ രാജ്യത്തേക്ക് മടങ്ങിയെത്തുമ്പോൾ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

യാത്രക്കാർ മടങ്ങിയെത്തുമ്പോൾ രാജ്യത്തെ വിമാനത്താവളത്തിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്ന് പരിശോധനാ ഫലം വരുന്നത് വരെ യാത്രക്കാരനെ നിരീക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തി.

teevandi enkile ennodu para