കൊവിഡ്: യു.എ.ഇയില്‍ ഇന്ന് 783 പുതിയ കേസുകള്‍; 2 മരണം

Jaihind News Bureau
Tuesday, May 12, 2020

 

ദുബായ് : യു.എ.ഇയില്‍ ഇന്ന് 783 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 19,661 ആയി കൂടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 201 ആയി.

അതേസമയം 631 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവർ 6012 ആയി.