കണ്ണൂരില്‍ ബോംബ് സ്ഫോടനം; രണ്ട് കുട്ടികള്‍ക്ക് പരിക്ക്

Jaihind Webdesk
Saturday, March 23, 2019

കണ്ണൂർ നടുവിലിൽ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വീട്ടിലാണ് സ്ഫോടനം നടന്നത്. ആർ.എസ്.എസ് പ്രവർത്തകനായ ഷിബുവിന്‍റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. ഷിബുവിന്‍റെ മകന്‍ ജിതിന്‍ (12), ബന്ധുവിന്‍റെ മകന്‍ ഗോകുല്‍ (7)  എന്നിവര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്.