തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം: രോഗികളെ മാറ്റി; തീ നിയന്ത്രണവിധേയം

Jaihind News Bureau
Tuesday, March 17, 2026

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം.മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. സര്‍ജിക്കല്‍ ഐസിയുവിന് സമീപമാണ് തീ പടര്‍ന്നത്. ഐസിയുവിനുള്ളിലെ മെഡിക്കല്‍ ഉപകരണങ്ങളില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുക പടര്‍ന്നതോടെ അധികൃതരും ജീവനക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

തീപിടുത്തത്തെത്തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗികളെയും മെഡിക്കല്‍ ഉപകരണങ്ങളെയും സുരക്ഷിതമായി മാറ്റുകയാണ്. നിലവില്‍ തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വന്‍ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് രോഗികളും ബന്ധുക്കളും.