യൂത്ത് കോണ്‍ഗ്രസ് സമരം ഫലം കണ്ടു; ശ്രീചിത്രയിലെ ചികിത്സാ പദ്ധതികള്‍ പുനഃസ്ഥാപിക്കും; ആയിരങ്ങള്‍ക്ക് ആശ്വാസം

Jaihind Webdesk
Saturday, April 2, 2022

തിരുവനന്തപുരം: ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ സാധാരണക്കാർക്ക് ആശ്രയമായിരുന്ന ചികിത്സാ പദ്ധതികൾ പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ്‌ നടത്തിയ സമരം വിജയം.  സർക്കാർ ഏജൻസിയുമായി ശ്രീചിത്ര അധികൃതർ ധാരണാ പത്രം ഒപ്പിട്ടു. ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതി പ്രകാരം 5 ലക്ഷം രൂപ സഹായം രോഗികൾക്ക് ലഭിക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ, എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്‍റ് തമ്പാനൂർ രവി തുടങ്ങിയ നേതാക്കൾ സമരത്തിൽ പങ്കെടുത്തിരുന്നു. ഒപ്പം യുഡിഎഫ് എംപി മാരായ അടൂർ പ്രകാശ്, ശശി തരൂർ, എൻ.കെ പ്രേമചന്ദൻ, ഡീൻ കുര്യാക്കോസ് എന്നിവർ കേന്ദ്ര സർക്കാരിൽ ശക്തമായ സമർദ്ദവുമായി രംഗത്ത് വന്നതോടെ കാര്യങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിർബന്ധിതരായി.

ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന കാരുണ്യ പദ്ധതി ഇടതുസർക്കാർ നിർത്തലാക്കിയത് സാധാരണക്കാരായ രോഗികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സമരത്തെ തുടർന്ന് സര്‍ക്കാരും ആശുപത്രിയുമായി ഉണ്ടാക്കിയ കരാര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമാവും.