കൊല്ലത്ത് ട്രെയിനിടിച്ച് യുവതി മരിച്ചു

Jaihind Webdesk
Friday, January 18, 2019

train accident-lady

കൊല്ലം  മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. പരവൂരിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന യുവതിക്കാണ് ട്ദാരുണാന്ത്യം. മയ്യനാട് മുക്കം ഹലീമ മൻസിലിൽ ഹലീമ ഹൈദർ (22) ആണ് മരിച്ചത്. ഹൈദരലി പിതാവും ഫസീല മാതാവുമാണ്.
ഇന്നു പുലർച്ചെ ഏഴിനാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്തേക്കുള്ള പാസഞ്ചർ ട്രെയിനിലേക്കു കയറാൻ പാളം മുറിച്ചു കടക്കവെ കൊല്ലം ഭാഗത്തേക്കു വന്ന ജനശതാബ്ദി ട്രെയിൻ ഇടിക്കുകയായിരുന്നു