ടിക് ടോക്ക് ഭ്രമത്തില്‍ മുന്നില്‍ ഇന്ത്യക്കാർ

Jaihind News Bureau
Monday, November 18, 2019


ടിക് ടോക്ക് ഭ്രമം ഇന്ത്യക്കാർ മുന്നിലെന്ന് റിപ്പോർട്ട്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്‍റെ ടിക് ടോക്ക് ഡൗൺലോഡ് ചെയ്തത് 150 കോടി പേർ. ഇതിൽ 46.68 കോടിയാളുകൾ ഇന്ത്യക്കാർ. മൊബൈൽ ഇന്‍റലിജൻസ് സ്ഥാപനമായ സെൻസർ ടവറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

2019 ൽ മാത്രം ടിക് ടോക്ക് ഡൗൺലോഡ് ചെയ്തത് 61.4 കോടി പേരാണ്. ഇതിൽ 27.76 കോടി ഇന്ത്യക്കാരാണ് ടിക് ടോക്ക് ഡൗൺലോഡ് ചെയ്തത്. 4.55 കോടി ഡൗൺലോഡുമായി എണ്ണത്തിൽ ചൈനയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 3.76 കോടി പേരാണ് ടിക് ടോക്ക് ഇൻസ്റ്റാൾ ചെയ്തത്.

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ്സ്റ്റോറിൽ നിന്നുമുള്ള ഡൗൺലോഡുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഈ പട്ടിക ക്രമീകരിച്ചിരിക്കുന്നത്. 61.4 കോടി പേർ ഇൻസ്റ്റാൾ ചെയ്ത ടിക് ടോക്ക് ഈ വർഷം ഏറ്റവും അധികം ആളുകൾ ഡൗൺലോഡ് ചെയ്ത മൂന്നാമത്തെ ഗെയിം ഇതര ആപ്ലിക്കേഷനാണ്.

70.74 കോടി ഡൗൺലോഡുകളുമായി വാട്സാപ്പ് ആണ് മുന്നിൽ 63.62 കോടിയാളുകൾ ഡൗൺലോഡ് ചെയ്ത ഫെയ്സ്ബുക്ക് മെസഞ്ചർ ആണ് രണ്ടാമത്.

58.7 കോടി പേർ ഡൗൺലോഡ് ചെയ്ത ഫെയ്സ്ബുക്ക് ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 37.62 പേർ ഡൗൺലോഡ് ചെയ്ത ഇൻസ്റ്റാഗ്രാം ആണ് ആറാമത്.