തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു : 1,96,805 വോട്ടർമാർ ; കള്ളവോട്ട് തടയാന്‍ കര്‍ശന നിരീക്ഷണം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വിധിയെഴുത്ത് ആരംഭിച്ചു. 239 ബൂത്തുകളിലും മോക് പോളിംഗ് കഴിഞ്ഞാണ് വോട്ടെടുപ്പ്  തുടങ്ങിയത്.  1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരുണ്ട്.

വോട്ടര്‍മാരില്‍ 95,274 പേര്‍ പുരുഷന്മാരാണ്. വനിതകളുടെ എണ്ണം 1,01,530 ആണ്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറായി ഒരാളാണുള്ളത്. 239 ബൂത്തുകളില്‍ ഒരു പ്രശ്നബാധിത ബൂത്തും ഇല്ല. കള്ളവോട്ട് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി.

വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും . ഉറച്ച കോട്ടയായി തൃക്കാക്കരയെ നിലനിർത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

 

Comments (0)
Add Comment