സാലറി ചലഞ്ച് : സുപ്രീം കോടതി വിധി തിരിച്ചടിയായെന്ന് തോമസ് ഐസക്

Jaihind Webdesk
Monday, October 29, 2018

സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താത്പര്യമില്ലാത്തവര്‍ വിസമ്മതപത്രം നൽകണമെന്ന നിബന്ധനയ്ക്കെതിരെയുള്ള സുപ്രീം കോടതി വിധി തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്.  സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്യുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും സാലറി ചലഞ്ച് വഴി പണം സ്വരൂപിക്കുന്നതും ഡിജിറ്റൽ മാര്‍ഗങ്ങളിലൂടെയായതിനാൽ പണം എവിടേയ്ക്ക് പോകുന്നു എന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു.