തിരുവോണം ബംബറിന്‍റെ സംസ്ഥാന തല ടിക്കറ്റ് പ്രകാശനവും ആദ്യ വില്പനയും തൃശൂരിൽ

Jaihind News Bureau
Monday, July 22, 2019

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ 12 കോടി ഒന്നാം സമ്മാനവുമായി ഈ വർഷത്തെ തിരുവോണം ബംബറിന്‍റെ സംസ്ഥാന തല ടിക്കറ്റ് പ്രകാശനവും ആദ്യ വില്പനയും തൃശൂരിൽ നടന്നു. തൃശൂർ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ടിക്കറ്റിന്റെ പ്രകാശനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും ആദ്യ വിൽപ്പന മന്ത്രി വി എസ് സുനിൽകുമാറും നിർവ്വഹിച്ചു. പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് ആശ്വാസമാണ് കേരള ഭാഗ്യക്കുറിയെന്ന് മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനതുകയായ 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഈ വർഷത്തെ തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ സംസ്ഥാന തല ടിക്കറ്റ് പ്രകാശനം തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

ടിക്കറ്റിന്റെ ആദ്യ വിൽപന കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ നിർവഹിച്ചു.

പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് ആശ്വാസമാണ് കേരള ഭാഗ്യക്കുറിയെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

സെപ്തംബർ 19 ന് നറുക്കെടുക്കുന്ന തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്കു പുറമേ രണ്ടാം സമ്മാനമായി 10 പേർക്ക് 5 കോടി രൂപയും മൂന്നാം സമ്മാനം 20 പേർക്ക് 2 കോടി രൂപയും നൽകും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ ഒമ്പത് പേർക്ക് ലഭിക്കും.300 രൂപയാണ് ടിക്കറ്റിന്റെ വില. തിരുവോണം ബംബറിന്റെ ആദ്യ ടിക്കറ്റ് മേയർ അജിത വിജയൻ ഏറ്റുവാങ്ങി. ജില്ലാ കളക്ടർ എസ് ഷാനവാസ്, കോർപ്പറേഷൻ വാർഡ് കൗൺസിലർ എ പ്രസാദ്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് എം ആർ സുധ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.