സോളാർ കേസ് : ആരോടും പ്രതികാരത്തിനില്ല; സത്യം എന്നായാലും പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി

Jaihind News Bureau
Saturday, November 28, 2020

സോളാർ കേസിൽ താനായിട്ട് പുനരന്വേഷണത്തിന് ആവശ്യപ്പെടില്ലെന്നും സത്യം പുറത്ത് വരുമെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കേസിലെ മുഖ്യപ്രതി കെ.ബി ഗണേഷ് കുമാർ ആണെന്ന ഗണേഷ് കുമാറിന്‍റെ മുൻ വിശ്വസ്തനായിരുന്ന ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് ചേപ്പാട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. താൻ ഒരു ദൈവ വിശ്വാസിയാണ്, കേസ് വന്നപ്പോൾ അമിതമായി ദുഃഖിച്ചില്ല , കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാം. ഇപ്പോൾ അമിതമായി സന്തോഷിക്കുന്നുമില്ല പ്രതികാരം തന്‍റെ രീതിയല്ല. സോളാറിൽ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല. അന്നുതന്നെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്നു സർക്കാർ ആലോചിക്കണം. താൻ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല, ഇപ്പോഴും പറയുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.