മഹാരാഷ്ട്ര ഗവർണർക്കെതിരായ ശിവസേനയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും

Jaihind News Bureau
Wednesday, November 13, 2019

സർക്കാർ രൂപീകരിക്കാൻ മതിയായ സമയം നൽകിയില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്ര ഗവർണർക്കെതിരെ ശിവസേന നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. അതേസമയം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ തിടുക്കം വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസും എൻ.സി.പിയും.