ബിജെപിയുമായി കൂട്ടുചേർന്നതിലൂടെ വ്യക്തമായത് സിപിഎമ്മിന്‍റെ യഥാർത്ഥ മുഖം : വി.ഡി സതീശന്‍

Jaihind Webdesk
Friday, September 24, 2021

തിരുവനന്തപുരം : കോൺഗ്രസിനെയും യുഡിഎഫിനെയും ദൂർബലപ്പെടുത്താൻ ഏത് ചെകുത്താനുമായും കൂട്ടുകൂടുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ സിപിഎം പിന്തുണയ്ക്കും.

കോട്ടയം നഗരസഭയിൽ ബിജെപിയുമായി കൂട്ടുചേർന്നതോടെ സിപിഎമ്മിന്‍റെ യഥാർത്ഥ മുഖം പുറത്തുവന്നിരിക്കുന്നു. വർഗീയ ശക്തികളോട് തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചാണ് പിണറായി വിജയൻ വീണ്ടും അധികാരത്തിൽ എത്തിയതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.