രാജ്യത്തെ ജനങ്ങൾ കോൺഗ്രസ്സിന്‍റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു : ഉമ്മൻചാണ്ടി

Jaihind Webdesk
Monday, October 15, 2018

രാജ്യത്തെ ജനങ്ങൾ കോൺഗ്രസ്സിന്‍റെ തിരിച്ചുവരവ് ആഗ്രഹിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിഅംഗം ഉമ്മൻചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ വിശ്വാസികളെ തെരുവിലിറക്കിയതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചി കുന്നുകരയിൽ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സി.പി.എമ്മിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നവർക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.

https://www.youtube.com/watch?v=1BVs6Q3rxl8