‘വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു. സെസ് ഏര്‍പ്പെടുത്തരുത്’; ബജറ്റ് ട്രോളുമായി ഷാഫി പറമ്പില്‍

Jaihind Webdesk
Sunday, February 5, 2023

പാലക്കാട്: ഇന്ധന സെസ്, മദ്യത്തിന്‍റെ വിലക്കയറ്റം,   ക്ഷേമ പെൻഷൻ വർധിപ്പിക്കാത്തത് തുടങ്ങി സാധാരണക്കാരന്‍റെ നടുവൊടിക്കുന്ന ബജറ്റിൽ നാടെങ്ങും പ്രതിഷേധം ഉയരുകയാണ്.  2023-24 കേരള ബജറ്റിനു പിന്നാലെ ഉണ്ടായ വേറിട്ട പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ബജറ്റിനെ പരിഹസിച്ചുള്ള ട്രോളുകളാല്‍ നിറയുകയാണ് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ. ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നു. ഇപ്പോഴിതാ ഇതിനെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ് വൈറലാകുന്നത്.

‘വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു. സെസ് ഏര്‍പ്പെടുത്തരുത്’ എന്ന് എഴുതി വാതിലിൽ ഒട്ടിച്ചിരിക്കുന്ന തരത്തിലാണ് പോസ്റ്റർ. നിരവധിപ്പേരാണ് ഇത് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ ഈ ചിത്രം പങ്കുവെച്ച് ഇത് ആരു ചെയ്തെന്ന് ഇന്‍റസ്റ്റഗ്രാമില്‍ കുറിച്ചു.

സര്‍ക്കാരിനെയും ധനമന്ത്രിയെയും ബജറ്റിനെയും വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുന്ന നിരവധി പരിഹാസ ട്രോളുകളും വീഡിയോകളുമായി നിറയുകയാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍