ഒഐസിസി ലൈബീരിയ നാഷണല്‍ കമ്മിറ്റിയുടെ ആദ്യ യോഗം മൊൺറോവിയയിൽ ചേർന്നു

Jaihind Webdesk
Sunday, January 16, 2022

മോൺറോവിയ : ഒഐസിസി ലൈബീരിയ നാഷണൽ കമ്മിറ്റിയുടെ ആദ്യ യോഗം തലസ്ഥാനമായ മൊൺറോവിയയിൽ വെച്ച് നടന്നു. ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഓൺലൈൻ വഴി യോഗത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

 

 

ഒഐസിസി ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി  ഉമ്മൻ മെമ്പർഷിപ്പ് ക്യാമ്പെയ്നും എൽദോസ് കുന്നപ്പിള്ളി എംഎല്‍എ ആദ്യ മെമ്പർഷിപ്പ് വിതരണോത്ഘാടനവും  ഓണ്‍ലൈനായി നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി സെക്രട്ടറി ബിആർഎം ഷഫീർ, ഡോക്ടർ സരിൻ എന്നിവർ ഓണ്‍ലൈന്‍ വഴി ആശംസകൾ അർപ്പിച്ചു.

 

 

ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് സിബിൻ തോമസ് അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ വൈസ് പ്രസിഡന്‍റ് സെബിൻ വിൽസൺ സ്വാഗതവും അംഗങ്ങൾ ആയ ജിജോ ഫിലിപ്പ്, സച്ചിൻ തോമസ് എന്നിവർ ആശംസയും അർപ്പിച്ചു. ആദ്യ മെമ്പർഷിപ്പ് പ്രസിഡന്‍റിൽ നിന്നും ജയിംസ് വർഗീസ് ഏറ്റുവാങ്ങി. ജോയിന്‍റ് സെക്രട്ടറി സജി ആന്‍റണി നന്ദി പ്രകാശിപ്പിച്ചു. ജനറൽ സെക്രട്ടറി മനു പവിത്രൻ, ട്രഷറർ ദാസ് പ്രകാശ് ജോസഫ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.