തദ്ദേശ തെരഞ്ഞെടുപ്പിൽ ചെലവ് കണക്ക് നൽകാത്ത 9016 സ്ഥാനാർത്ഥികളെ അയോഗ്യരാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

Jaihind Webdesk
Saturday, August 27, 2022

കഴിഞ്ഞ തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ ചെലവ് കണക്ക് നൽകാതിരുന്ന 9016 സ്ഥാനാർത്ഥികളെ അയോഗ്യരാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാതിരിക്കുകയോ പരിധിയിൽ കൂടുതൽ തുക ചിലവഴിക്കുകയോ ചെയ്തവരെയാണ് അയോഗ്യരാക്കിയത്. ഉത്തരവ് തീയതിയായ ആഗസ്ത് 23 മുതൽ 5 വർഷത്തേക്കാണ് അയോഗ്യത. അയോഗ്യരാവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നതിനോ സ്ഥാനാർത്തകളായി മത്സരിക്കുന്നതിനോ കഴിയില്ല. നിലവിലെ അംഗങ്ങൾ ആരും പട്ടികയിലില്ല. നടപടി നേരിട്ടവരിൽ 436 പേർ കോർപ്പറേഷനുകളിലേക്കും 1266 പേർ മുനിസിപ്പാലിറ്റികളിലേക്കും 71 പേർ ജില്ലാപഞ്ചായത്തുകളിലേക്കും 590 പേർ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 6653 പേർ ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് മത്സരിച്ചിരുന്നത്.