സ്പ്രിംഗ്ലർ കമ്പനിയുമായി ഉണ്ടാക്കിയ കരാർ നിയമ വിരുദ്ധം: മാത്യു കുഴൽനാടൻ

സ്പ്രിംഗ്ലർ കമ്പനിയുമായി ഉണ്ടാക്കിയ കരാർ നിയമ വിരുദ്ധമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കുഴൽനാടൻ. രാജ്യത്ത് നടത്തുന്ന ആരോഗ്യ സർവ്വേ വിവരങ്ങൾ വിദേശ വ്യക്തികൾക്കോ ഏജൻസികൾക്കോ കൈമാറുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ക്രീനിംഗ് കമ്മറ്റിയുടെ അനുമതി വേണം എന്നതാണ് നിയമം എന്നിരിക്കെ, സ്പ്രിഗ്ലർ കമ്പനിയുമായി ഉണ്ടാക്കിയിട്ടുള്ള കരാർ നിയമ വിരുദ്ധമാണ്. ഈ നിലയിൽ ഒരു നിയമ വിരുദ്ധമായ എഗ്രിമെൻ്റിൽ ഏർപ്പെട്ട് ഒരു സ്വകാര്യ പി.ആർ ഏജൻസിയേ സഹായിക്കാനുള്ള സർക്കാരിൻ്റെ താൽപ്പര്യം എന്താണ് എന്ന് വ്യക്തമാക്കണം.

അച്ചുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ സമാന വാദം ഉയർത്തി എല്‍ഡിഎഫ് കെ-ഹോപ്പ്സ് സർവ്വേ വിശദാംശങ്ങൾ കനേഡിയൻ ഏജൻസിയുമായി പങ്ക് വയ്ക്കുന്നതിനെ എതിർത്തിരുന്നു. ആ നയം എല്‍ഡിഎഫ് എപ്പോഴാണ് ഉപേക്ഷിച്ചത് എന്നും മാത്യു കുഴൽ നാടൻ ചോദിച്ചു.

Comments (0)
Add Comment